×

പത്തനാപുരം ടൗണിൽ അനധികൃതമായി ആർച്ച് ബോർഡുകൾ സ്ഥാപിക്കുന്നു; അടിയന്തിര നടപടി ആവശ്യപ്പെട്ട് കേരള ഹൈക്കോടതി

google news
arch boards
കൊല്ലം: പത്തനാപുരം ടൗണിൽ പൊതു സുരക്ഷ അപകടത്തിലാക്കുന്ന, കമാനം/ആർച്ച്  ബോർഡുകൾ അനധികൃതമായി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അടിയന്തിര നടപടി ആവശ്യപ്പെട്ട് കേരള ഹൈക്കോടതി. അഡ്വ.തൻസിൽ രാജൻ ഹൈകോടതിക്ക് നൽകിയ പരാതിയിലാണ് നടപടി.

2023 നവംബർ മൂന്നിന് പത്തനാപുരത്തിനടുത്ത് കല്ലിംകടവ് ജംഗ്ഷൻ പാലത്തിലെ പൊതു നടപ്പാതയിൽ ഇമ്മാനുവൽ മാർത്തോമ്മാ പള്ളി അനധികൃതമായി ആർച്ച് ബോർഡുകൾ സ്ഥാപിച്ചിരുന്നു. തുടർന്ന്, 2023 നവംബർ 16 ന്, കേരള സർക്കാർ നവകേരള യാത്രയുടെ കമാനം ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങൾ പൊതു സുരക്ഷ, ദൃശ്യപരത തടസ്സപ്പെടുത്തൽ, പൊതു റോഡുകളിലെ സുഗമമായ ഗതാഗതത്തെ തടസ്സപ്പെടുത്തൽ എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു.

അനധികൃത ആർച് ബോർഡുകൾ നീക്കം ചെയ്യാൻ പത്തനാപുരം ഗ്രാമപഞ്ചായത്തിൽ പരാതി  നൽകിയിട്ടും നടപടി ഉണ്ടായില്ല. തുടർന്നാണ് ഈ പ്രശ്നം പരിഹരിക്കുന്നതിനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ പത്തനാപുരം ഗ്രാമപഞ്ചായത്തിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൈകോടതിയിൽ പരാതി നൽകുന്നത്.
 

Read more :

1. 4 ലക്ഷത്തിലധികം ഇലക്ട്രിക് ത്രീ-വീലറുകളുടെ വില്പനയുമായി മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് ഇന്ത്യയില്‍ ഒന്നാമത്

പുതിയ കിയ സെൽറ്റോസിൻ്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു.

. കാര്‍ ഹോസ്റ്റിങ് രംഗത്തെ പുനര്‍നിര്‍വചിക്കാന്‍ കാര്‍സ്24-സൂം കാര്‍ സഹകരണം

രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ വില്പനയിൽ 49.25 ശതമാനം വര്‍ധനവ്

നിരത്തുകളിൽ ചീറിപ്പായാൻ പുത്തൻ EV9 ഉടനെത്തുമെന്ന് കിയ