ഡോ​ക്‌​ട​റെ മ​ർ​ദി​ച്ച സം​ഭ​വം: മാർച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കൽ സമരം

education neet doctor
 

 
തി​രു​വ​ന​ന്ത​പു​രം:
കോ​ഴി​ക്കോ​ട് ഫാ​ത്തി​മ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​റെ മ​ർ​ദി​ച്ച പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ൻ സ​മ​ര​ത്തി​ലേ​ക്ക്. മാ​ർ​ച്ച് 17ന് ​സം​സ്ഥാ​ന​ത്ത് രാ​വി​ലെ 6 മു​ത​ൽ വൈ​കു​ന്നേ​രം 6 വ​രെ മെ​ഡി​ക്ക​ല്‍ സ​മ​രം ന​ട​ത്തു​മെ​ന്ന് ഐ​എം​എ നേ​തൃ​ത്വം അ​റി​യി​ച്ചു.

അത്യാഹിത വിഭാഗത്തെയും ലേബർ റൂമുകളെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി നൂഹു വ്യക്തമാക്കി. കോഴിക്കോട് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽആറ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.  

ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സം​സ്ഥാ​ന​ത്ത് 200-ൽ ​അ​ധി​കം ആ​ശു​പ​ത്രി അ​ക്ര​മ​ങ്ങ​ള്‍ ന​ട​ന്നു. ആ​ശു​പ​ത്രി അ​ക്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് കോ​ട​തി നി​ര്‍​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.

പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഫാ​ത്തി​മ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​റെ ആ​ക്ര​മി​ച്ചി​ട്ട് ഒ​രാ​ഴ്ച ക​ഴി​ഞ്ഞു. എ​ന്നി​ട്ടും എ​ല്ലാ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യു​വാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഐ​എം​എ നേ​തൃ​ത്വം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. 
 
പൊതു- സ്വകാര്യ മേഖലകളിലുള്ള ഐഎംഎ അംഗങ്ങളായ മുഴുവൻ ഡോക്ടർമാരും പണിമുടക്കിന്റെ ഭാഗമാകും. ഒപ്പം സഹോദര സംഘടനകളോടും, സർവീസ് സംഘടകളോടും പിന്തുണ തേടിയിട്ടുണ്ടെന്നും ഐഎംഎ ഭാരവാഹികൾ വ്യക്തമാക്കി.