ആൾമാറാട്ടം: എസ്എഫ്ഐ നേതാവ് എ.വിശാഖിനെ കോളജ് സസ്‌‍പെൻഡ് ചെയ്തു

google news
vishak

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌‍ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ  എസ്എഫ്ഐ നേതാവ് എ.വിശാഖിനെ കോളജ് സസ്‌‍പെൻഡ് ചെയ്തു. ആൾമാറാട്ടക്കേസിൽ വിശാഖ് പ്രതിയായതോടെ കോളജിന്റെ പുതിയ പ്രിൻസിപ്പലാണ് നടപടിയെടുത്തത്. ആൾമാറാട്ടം, വ്യാജരേഖ ഉൾപ്പെടെയുള്ള കേസിൽ രണ്ടാം പ്രതിയായതോടെയാണ് നടപടി. വിശാഖും മുൻപ്രിൻസിപ്പലും ഒരേ പോലെ ആൾമാറാട്ടം നടത്തിയ കേസിലെ പ്രതികളാണ്. വിശാഖിനെ പുറത്താക്കണമോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണം പൂർത്തിയായതിന് ശേഷമാകും മാനേജ്മെന്റ് തീരുമാനിക്കുക.

ആള്‍മാറാട്ടകേസിൽ കോളജ് പ്രിൻസിപ്പൽ ഡോ.ജി.ജെ.ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും ആൾമാറാട്ടം നടത്തിയ എസ്എഫ്ഐ നേതാവ് എ.വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തത്. ഇതേ തുടർന്ന്  പ്രിൻസിപ്പലിനെ സസ്‍പെൻഡ് ചെയ്തിരുന്നു. കേരള സർവകലാശാല പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു സസ്‍‌പെൻഷൻ.

യുണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ,കേരള സർവകലാശാലയെ തെറ്റിധരിപ്പിക്കൽ എന്നിവയിലാണ് കേസ്

Tags