അനിശ്ചിതകാല നിരാഹാര സമരം ജൂൺ അഞ്ച് മുതൽ; ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ

google news
bus

തൃശൂർ: ബസ് സർവീസ് നിർത്തി സമരത്തിനില്ലെന്നും അനിശ്ചിതകാല നിരാഹാര സമരം ജൂൺ അഞ്ച് മുതൽ തിരുവനന്തപുരത്ത് നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. തൃശൂരിൽ നടന്ന സമരപ്രഖ്യാപന കൺവൻഷനിലാണ് തീരുമാനം. സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് നിരാഹാരം കിടക്കുമെന്ന് കൺവൻഷനിൽ തിരുമാനിക്കുകയുണ്ടായി. 

മരണം വരെ നിരാഹാരം കിടക്കുമെന്ന് കെ.കെ.തോമസ് പറഞ്ഞു. വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണമെന്നും ഇന്നലെ സമരം പ്രഖ്യാപിച്ച ബസ്  ഉടമകളുടെ സംഘടനയ്ക്കല്ല ശക്തിയെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി. യഥാർത്ഥ സംഘടന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളാണെന്നും അവർ പറഞ്ഞു.

Tags