കൊച്ചി: കേരളവുമായി വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മുംബൈയിലെ ഇന്തോനേഷ്യന്‍ കൗണ്‍സല്‍ ജനറല്‍ എഡ്ഡി വര്‍ദോയു കേരളം സന്ദര്‍ശിച്ചു. അസോച്ചം (അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) കേരള ഘടകത്തിന്റെ മാനേജിംഗ് കമ്മിറ്റി പ്രതിനിധികളും കേരളത്തിലെ സംരഭകരുടെ പ്രതിനിധികളും വര്‍ദോയെയും സംഘവുമായി കൊച്ചിയിലെ യാഷ് ക്ലബ്ബില്‍ കൂടിക്കാഴ്ച നടത്തി.
അസോച്ചം കേരള ഘടകത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക, ഇന്തോനേഷ്യയിലെ വ്യാപാര നിക്ഷേപ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുക, കേരളത്തിലെ ബിസിനസ് സാധ്യതകള്‍ പഠിക്കുക, ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഭാവി സഹകരണങ്ങള്‍ ചര്‍ച്ച ചെയ്യുക, 2024ല്‍ അസോചം കേരള സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
Read more ….
- തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടു; 7 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; പരിശോധന 39 ഇടങ്ങളിൽ
- പ്രതിപക്ഷത്തെ പൂട്ടിയിടാൻ സ്പീക്കറോട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ
- ട്രംപിന് ആശ്വാസം; തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയ കൊളറാഡോ കോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി
- കോട്ടയം പാലായില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയില്‍; ഭാര്യയേയും മക്കളേയും കൊന്ന് യുവാവ് ജീവനൊടുക്കിയാതാകാൻ സാധ്യത
- യുവാവ് തീകൊളുത്തിയ സ്ത്രി ചികിത്സയിലിരിക്കെ മരിച്ചു:പ്രതി പൊള്ളലേറ്റ് ചികിത്സയിൽ
അസോച്ചം കേരളഘടകത്തിന് വേണ്ടി ചെയര്‍മാന്‍ രാജാ സേതുനാഥ്, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സുശീല്‍കുമാര്‍ വളപ്പില്‍, എഫ്ഡിഐ കോര്‍ഡിനേറ്റര്‍ അവിനാശ് വര്‍മ്മ, മെക്സിക്കന്‍ ട്രേഡ് കമ്മിഷണര്‍ മണികണ്ഠന്‍ തുടങ്ങിയവരും ഇന്തോനേഷ്യന്‍ പ്രതിനിധി സംഘത്തിന് വേണ്ടി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, പുതുച്ചേരി, ദാമന്‍ ആന്‍ഡ് ദിയു തുടങ്ങിയ ഒമ്പത് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഡ്ഡി വര്‍ദോയുവിനെ കൂടാതെ കോണ്‍സുലര്‍ ആന്‍ഡ് പ്രൊട്ടോക്കോള്‍ കോണ്‍സുല്‍ ഇന്‍ ചാര്‍ജ്ജ് എന്‍ഡി കെ.ഐ ഗിന്റിംഗ് പ്രൊട്ടോക്കോള്‍ ഓഫീസര്‍ ചാര്‍ളി ജോണ്‍ എന്നിവര്‍ യോഗത്തില്‍പങ്കെടുത്തു.