‘മഹാത്മാഗാന്ധി രക്തസാക്ഷിയല്ലേ?; ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ല’ : ബിഷപ്പ് പ്ലാംപാനിയുടെ പ്രസ്താവനക്കെതിരെ പി ജയരാജന്‍

google news
jayarajan

കണ്ണൂർ :രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ളാനിയുടെ പരാമര്‍ശത്തിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്ത്.ഉന്നത സ്ഥാനത് ഇരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്.അങ്ങനെ ഒരാളിൽ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകും എന്ന് കരുതാൻ കഴിയില്ല.: ഗാന്ധിജി രക്തസാക്ഷി ആണ്. ഗാന്ധിജി പാലത്തിൽ നിന്ന് വീണു മരിച്ചതാണോ.രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് നമ്മുടെ സമൂഹം. ബിഷപ് അങ്ങനെ പ്രസംഗിച്ചത് എന്തിനു വേണ്ടിയാണ്. ആരെ സഹായിക്കാൻ ആണ് പ്രസ്താവന.എന്താണ് ലക്ഷ്യം? ബിഷപ്പിന്‍റെ  നടപടി തെറ്റാണെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി.

ബിഷപ്പിന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍, ഗാന്ധിജി ആരുമായി കലഹിക്കാന്‍ പോയിട്ടാണ് വെടിയേറ്റു മരിച്ചതെന്ന് ജയരാജന്‍ ചോദിച്ചു. ഇത് ഒറ്റപ്പെട്ട പ്രസ്താവനയല്ല. ബിഷപ്പ് പ്ലാംപാനി നേരത്തെ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ഉള്‍പ്പെടെ ഇത് അവജ്ഞയോടെ തള്ളിക്കളഞ്ഞുവെന്നും പി ജയരാജന്‍ പറഞ്ഞു. 

കണ്ടവന്മാരോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണ് രക്തസാക്ഷികള്‍ എന്നാണ് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപാനി അഭിപ്രായപ്പെട്ടത്. പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണു മരിച്ചവരുമുണ്ടാകാമെന്ന്  ബിഷപ്പ് പറഞ്ഞു. കണ്ണൂര്‍ ചെറുപുഴയില്‍ കെസിവൈഎം യുവജനദിനാഘോഷ വേദിയിലാണ് ബിഷപ്പിന്റെ വിവാദ പരാമര്‍ശം. 

രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലന്മാര്‍. സത്യത്തിനും നന്‍മയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് അപ്പോസ്തലന്‍മാര്‍. ഈ പന്ത്രണ്ട് അപ്പോസ്തലന്‍മാരും രക്തസാക്ഷികളായി മരിച്ചവരാണ്. രാഷ്ട്രീയക്കാരുടെ രക്തസാക്ഷികളെപ്പോലെയല്ല, അപ്പോസ്തലന്‍മാരുടെ രക്തസാക്ഷിത്വമെന്നും ബിഷപ്പ് പ്ലാംപാനി പറഞ്ഞു. 

Tags