യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരതി; സംഭവം കോഴിക്കോട്

google news
kidnapping

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. രാത്രി പന്ത്രണ്ടരയോടെ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് മുമ്പിലാണ് സംഭവം.

കാറിലെത്തിയ സംഘം യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടു പോയെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാകുന്നത്. യുവാവിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നടക്കാവ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags