കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദിനെയും വിടാതെ ഇന്‍കം ചാക്സ് വകുപ്പ്. രാജ്യത്തെ കോണ്‍ഗ്രസിന്റെ പ്രധാന ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചതിന് പിന്നാലെയാണ് ജയ്ഹിന്ദ് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചത്. ഐടി വകുപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇതോടെ ചാനലിന്റെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്.
ന്യൂസ് ചാനലിന്റെ മാതൃസ്ഥാപനമായ ഭാരത് ബ്രോഡ്കാസ്റ്റിംഗില് നിന്ന് കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള തുക തിരിച്ചുപിടിക്കാന്‍ നിര്‍ദേശിച്ച് രണ്ട് പ്രമുഖ സ്വകാര്യ ബാങ്കുകള്‍ക്ക് തിരുവനന്തപുരത്തെ സെന്‍ട്രല്‍ ജിഎസ്ടി, സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് നോട്ടീസ് നല്‍കിയതായാണ് ചാനല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ജയ്ഹിന്ദ് ചാനലില്‍ നടത്തിയ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ സിബിഐ ആരാഞ്ഞിരുന്നു. വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്കിയതിു് പിന്നാലെയാണ് ചാനലിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്.
നടപടി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ നിലവിലിരിക്കെയാണെന്നും ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍ ബി എസ് ഷിജു വ്യക്തമാക്കുന്നത്. ദൗര്‍ഭാഗ്യകരമായ ഈ നീക്കം ചാനലിനെ പ്രതിസന്ധിയിലാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശിവകുമാറും കുടുംബാംഗങ്ങളും നടത്തിയ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് ചാനലിന് നോട്ടീസ് ലഭിച്ചുരുന്നുവെന്നും ഷിജു വ്യക്തമാക്കി.ാെ