×

കെ ഫോൺ; 53 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു, സർക്കാർ നല്കിയത് 25 കോടി മാത്രം

google news
k fone

തിരുവനന്തപുരം: പദ്ധതി നടത്തിപ്പു ചെലവിലേക്കായി കെ-ഫോൺ ചോദിച്ച തുക പൂർണമായും നൽകാതെ സംസ്ഥാന സർക്കാർ. ബജറ്റ് വിഹിതത്തിൽനിന്ന് 53 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്(കെ.എസ്.ഐ.ടി.ഐ.എൽ) എം.ഡി സർക്കാരിനു കത്തുനൽകിയിരുന്നു. എന്നാൽ, 25 കോടി രൂപ മാത്രം അനുവദിച്ചാണ് ഇപ്പോൾ ഉത്തരവിറങ്ങിയത്.

കെ.എസ്.ഐ.ടി.ഐ.എല്ലിനാണ് കെ-ഫോൺ പദ്ധതിയുടെ ചുമതലയുള്ളത്. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടരമാസം മാത്രം ബാക്കിനിൽക്കുമ്പോഴാണ് ബജറ്റ് വിഹിതത്തിൽ കെ-ഫോൺ ആവശ്യപ്പെട്ട തുക പൂർണമായും നൽകാത്തത്. രണ്ടു തവണയാണ് കെ.എസ്.ഐ.ടി.ഐ.എൽ എം.ഡി ആവശ്യമുയർത്തി കത്തെഴുതിയത്. 2023 ആഗസ്റ്റിലും ഡിസംബറിലുമായിരുന്നു കത്ത് അയച്ചത്.

read also....കോടികളുടെ തട്ടിപ്പു നടത്തി ഇന്ത്യ വിട്ടു; വിജയ്മല്യ ഉൾപ്പെടെയുള്ളവരെ തിരിച്ചെത്തിക്കാൻ നീക്കം; ഉന്നതതല സംയുക്ത സംഘം യുകെയിലേക്ക്

കെ-ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്ത് ഏഴു മാസം പിന്നിട്ടിട്ടും ഉദ്ദേശലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സമയത്താണ് ബജറ്റ് വിഹിതത്തിലും ആവശ്യപ്പെട്ട തുക ലഭിക്കാതെ പോയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു