ക​രു​ത​ൽ ത​ട​ങ്ക​ല്‍; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സു​ധാ​ക​ര​ൻ

k sudhakaran
 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും അനധികൃതമായി കരുതല്‍ തടങ്കലിലെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മുഖ്യമന്ത്രിക്ക് പൊതുപരിപാടികള്‍ ഉണ്ടെങ്കില്‍ ജനത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.

നാ​ടു​നീ​ളെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ സി​പി​എ​മ്മി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യു​ടെ ക​റു​പ്പ് പേ​ടി കാ​ര​ണം നാ​ട്ടി​ല്‍ മു​സ്ലീം സ്ത്രീ​ക​ള്‍​ക്ക് പ​റു​ദ​യും ത​ട്ട​വും ധ​രി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന പു​രു​ഷ​ന്‍​മാ​രെ പോ​ലീ​സ് ഓ​ടി​ച്ചി​ട്ട് പി​ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്ക് പൊ​തു​പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ജ​ന​ത്തി​നു പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ണ്ണൂ​രി​ലും, പാ​ല​ക്കാ​ടും, കോ​ഴി​ക്കോ​ടും എ​റ​ണാ​കു​ള​ത്തും ഉ​ള്‍​പ്പെ​ടെ എ​ല്ലാ ജി​ല്ല​ക​ളി​ലും അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്താ​ര​വ​സ്ഥ​യ്ക്ക് തു​ല്യ​മാ​യ ന​ട​പ​ടി​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്.

സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും ഇ​ഷ്ട​മു​ള്ള വ​സ്ത്ര​ധാ​ര​ണ​വും ഉ​ള്‍​പ്പെ​ടെ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ മേ​ല്‍ ക​ട​ന്നു​ക​യ​റു​ക​യാ​ണ് സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​മെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

 
കരുതല്‍ തടങ്കലിലെടുക്കുന്നതിന് രാജ്യത്ത് ചില നിയമവ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു വ്യക്തിയുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആരെയെങ്കിലും തുറുങ്കിലടയ്ക്കാന്‍ നിയമത്തില്‍ പറയുന്നില്ല. 151 സിആര്‍പിസി വകുപ്പ് മുഖ്യമന്ത്രിക്ക് വേണ്ടി പോലീസ് ദുരുപയോഗം ചെയ്യുകയാണ്. കേരള സമൂഹത്തിന് മുഴുവന്‍ ഭീഷണിയായി ജനത്തെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ സഞ്ചാരമാണ് കേരളത്തില്‍ നിരോധിക്കേണ്ടത്. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധം ഒരു കുറ്റകൃത്യമല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.