സ്വപ്നയെ അറിയില്ലെന്ന് നി​യ​മ​സ​ഭ​യി​ൽ ക​ള്ളം പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി മാ​പ്പ് പറയണം: കെ സുരേന്ദ്രൻ

google news
surendran
 


തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ അ​റി​യി​ല്ലെ​ന്ന് നി​യ​മ​സ​ഭ​യി​ൽ ക​ള്ളം പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. നി​യ​മ​സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച പി​ണ​റാ​യി വി​ജ​യ​ന് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രി​ക്കാ​ൻ യോഗ്യതയില്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നോ​ർ​ക്ക​യി​ൽ സ്വ​പ്ന​യെ നി​യ​മി​ക്കാ​ൻ ശ്ര​മി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​ൻ അ​റി​ഞ്ഞു​കൊ​ണ്ടാ​ണെ​ന്നു​ള്ള​ത് ഗൗ​ര​വ​ത​ര​മാ​ണ്. സ്വ​പ്ന യുഎ​ഇ കോ​ൺ​സു​ലേ​റ്റി​ൽ നി​ന്നും രാ​ജി​വ​ച്ച​ത​റി​ഞ്ഞ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം.ര​വീ​ന്ദ്ര​ൻ ഞെ​ട്ടി​യ​ത് ഇ​നി അ​ന​ധി​കൃ​ത ക​ച്ച​വ​ടം എ​ങ്ങ​നെ ന​ട​ത്തു​മെ​ന്ന് ആലോചിച്ചിട്ടാണെന്ന് എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
 

തദ്ദേശ സ്ഥാനപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എട്ട് സിറ്റിംഗ് സീറ്റുകൾ എൽഡിഎഫിന് നഷ്ടപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനുള്ള ജനങ്ങളുടെ താക്കീതാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫിന്റെ ഒരു സിറ്റിംഗ് സീറ്റ് ഉൾപ്പെടെ രണ്ട് സീറ്റുകളിൽ എൻഡിഎക്ക് മിന്നുന്ന വിജയം നേടാനായത് നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ നയങ്ങൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.

Tags