×

'വി.ഡി.സതീശൻ കള്ളന് കഞ്ഞി വെച്ചവന്‍': കെ.സുരേന്ദ്രൻ

google news
surendran

തിരുവനന്തപുരം: വിഡി സതീശൻ കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷ നേതാവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാട്ടുകള്ളൻമാരുടെ മുന്നണിയാണ് എൽഡിഎഫും യുഡിഎഫും. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിക്കേസ് ഒതുക്കാൻ ശ്രമിച്ചെന്നും ഇടത് വലത് നേതാക്കളുടെ മാസപ്പടിക്കെതിരെ നടപടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.


കേരളത്തിലെ എല്ലാ അഴിമതിക്കേസുകളെല്ലാം കേന്ദ്രം തെളിയിക്കും. വീണാ ജോർജ് നടത്തുന്ന അഴിമതിയും പുറത്തുവരും. ധൈര്യമുണ്ടേൽ മരുന്നിനായി 10 വർഷം കേന്ദ്രം തന്ന പണത്തിൻ്റെ കണക്ക് വെളിപ്പെടുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.


പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നരേന്ദ്ര മോദി സർക്കാർ ഉള്ളത് കൊണ്ടാണെന്നും കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിന് ഒത്താശ ചെയ്തെന്നും സുരേന്ദ്രൻ ആരോപിച്ചു. അയോധ്യ വിഷയത്തിൽ പാണക്കാട് തങ്ങൾ പറഞ്ഞ നല്ല വാക്കുകളെ കോൺഗ്രസ് തള്ളി. 

എന്ത് തെറ്റാണ് ഭൂരിപക്ഷ സുമുദായം സതീശനോട് ചെയ്തത്? രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ കേരളം ഏറ്റെടുത്തു. നരേന്ദ്ര മോദിയിലാണ് ജനത്തിൽ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ