കരുനാഗപ്പള്ളി ലഹരിക്കടത്തിൽ സിപിഎം നടപടി; ഷാനവാസിന് സസ്‍പെന്‍ഷന്‍, ഇജാസിനെ പുറത്താക്കി

കരുനാഗപ്പള്ളി ലഹരിക്കടത്തിൽ സിപിഎം നടപടി; ഷാനവാസിന് സസ്‍പെന്‍ഷന്‍, ഇജാസിനെ പുറത്താക്കി
 

ആ​ല​പ്പു​ഴ: ക​രു​നാ​ഗ​പ്പ​ള്ളി ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​പ​ടി​യെ​ടു​ത്ത് സി​പി​എം. കേ​സി​ലെ മു​ഖ്യ​പ്ര​തി ഇ​ജാ​സ് അ​ഹ​മ്മ​ദി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി. ആ​ല​പ്പു​ഴ സീ​വ്യൂ വാ​ർ​ഡ് പ​ടി​ഞ്ഞാ​റ് ബ്രാ​ഞ്ച് അം​ഗ​മാ​യി​രു​ന്നു ഇ​ജാ​സ്. ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ എ. ​ഷാ​ന​വാ​സി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു.

ഷാ​ന​വാ​സി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ക​മ്മി​ഷ​നെ നി​യോ​ഗി​ച്ചു. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ൽ‌ ചേ​ർ​ന്ന ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീരുമാനം. ഷാ​ന​വാ​സ് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ക​ണ്ടാ​ണ് അ​ന്വേ​ഷ​ണ ക​മ്മി​ഷ​നെ നി​യോ​ഗി​ച്ച​ത്.

  
രാത്രി ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊണ്ടത്. മന്ത്രി സജി ചെറിയാനും യോഗത്തിൽ പങ്കെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ വ്യക്തമാക്കി.

കേസിൽ പിടിയിലായവർ സിപിഎം, ഡിവൈഎഫ്ഐ അംഗങ്ങളാണെന്ന് നേരത്തെ വ്യക്തമായിരുന്നു. മുഖ്യപ്രതി ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗവും വെള്ളക്കിണർ സ്വദേശി സജാദ് ഡിവൈഎഫ്ഐ വലിയമരം യൂണിറ്റ് സെക്രട്ടറിയുമാണ്. ആലപ്പുഴ നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റിയംഗം എ. ഷാനവാസിന്റെ ലോറിയിലാണ് ഇവർ ലഹരി കടത്തിയത്. ‌പ്രതികളെ അറിയില്ലെന്നാണു ഷാനവാസ് ആദ്യം പറഞ്ഞത്. എന്നാൽ പ്രതികൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ഷാനവാസിന്റെ ചിത്രം പുറത്തുവന്നിരുന്നു. ലഹരിക്കടത്തിന് പിടിയിലാകുന്നതിനു നാലുദിവസം മുന്‍പായിരുന്നു ആഘോഷം.

കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരി ഉൽപന്നങ്ങൾ പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും സിപിഎം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗവുമായ ഷാനവാസിന്റെ വാഹനത്തിലായിരുന്നു സംഘം ലഹരി കടത്തിയത്. 1,27,410 പാക്കറ്റ് ലഹരിവസ്തുക്കളാണ് കണ്ടെടുത്തത്. ലോറികളിൽ സവാള ചാക്കുകൾക്കിടയിൽ വിവിധ പെട്ടികളിലും ചാക്കുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു. ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ജനുവരി ആറിനു കട്ടപ്പന സ്വദേശി പി.എസ്.ജയന് ലോറി വാടകയ്ക്കു നൽകിയതാണെന്നാണു ഷാനവാസിന്റെ വിശദീകരണം. ഷാനവാസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾക്കു പൊലീസ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.