×

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്; എ.​സി.​മൊ​യ്തീ​ന്‍റെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യ ന​ട​പ​ടി ശ​രി​വ​ച്ചു

google news
ac moidheen
തൃശൂർ: കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ മുൻ മന്ത്രി എ.സി.മൊയ്തീന് തിരിച്ചടി. എ.സി. മൊയ്തീന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇ.ഡി നടപടി ശരിവെച്ചു. ഡൽഹി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റിയുടെതാണ് നടപടി.

എസി മൊയ്തീന്റെ എതിർപ്പ് തള്ളിയാണ് നടപടി. എ.സി.മൊയ്തീന്‍റെയും ഭാര്യയുടെയും ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. ഭുസ്വത്തുക്കള്‍ കണ്ടുകെട്ടിയവയിൽ ഉള്‍പ്പെടുന്നില്ല.

 

കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ബാ​ങ്ക് മു​ൻ മാ​നേ​ജ​ർ ബി​ജു ക​രീ​മി​ന്‍റെ ബ​ന്ധു കൂ​ടി​യാ​ണ് എ.​സി. മൊ​യ്തീ​ൻ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ങ്കി​ൽ നി​ന്ന് ബെ​നാ​മി​ക​ൾ വ്യാ​ജ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി ലോ​ൺ നേ​ടി​യ​തി​ൽ മൊ​യ്തീ​ന്ന് പ​ങ്കു​ണ്ടോ എ​ന്നാ​ണ് ഇ​ഡി​യു​ടെ അ​ന്വ​ഷി​ക്കു​ന്ന​ത്.
തൃ​ശൂ​രി​ലെ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ൾ​പ്പെ​ടെ ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ണ്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ