തൃശ്ശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പി ആർ അരവിന്ദാക്ഷനെയും സി കെ ജിൽസിനെയുമാണ് കലൂർ പി എം എൽ എ കോടതി റിമാൻഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ 12 ന് കോടതി പരിഗണിക്കും.
കസ്റ്റഡി അവസാനിച്ച പശ്ചാത്തലത്തിലാണ് അരവിന്ദാക്ഷനെയും ജില്‍സിനെയും ചൊവ്വാഴ്ച കലൂര്‍ പി.എം.എല്‍.എ. കോടതിയില്‍ ഹാജരാക്കിയത്. രണ്ടുപേരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ.ഡി. പറഞ്ഞു. പല കാര്യങ്ങള്‍ ചോദിക്കുമ്പോഴും ഓര്‍മയില്ലെന്നാണ് മറുപടി പറയുന്നത്.
ആറ് ശബ്ദരേഖകള്‍ തന്നെ കേള്‍പ്പിച്ച് 13 എണ്ണത്തില്‍ ഒപ്പുവെപ്പിച്ചെന്ന് അരവിന്ദാക്ഷനും കോടതിയില്‍ പരാതിപ്പെട്ടു. കസ്റ്റഡിയില്‍ വെച്ച് മര്‍ദനങ്ങളൊന്നുമുണ്ടായില്ല.
സതീഷ്കുമാറുമായുള്ള ഫോൺ സംഭാഷണത്തിൽ ഒന്നും ഓർമയില്ലെന്നാണ് അരവിന്ദാക്ഷന്റെ മറുപടിയെന്നും ഇഡി പറഞ്ഞു. പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നും ഇഡി ആവശ്യപ്പെട്ടത് അനുസരിച്ചാണ് കോടതി 14 ദിവസത്തേക്ക് പ്രതികളെ റിമാൻഡ് ചെയ്തത്.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം