കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സഹകരണ ജീവനക്കാരുടെയും ഇടനിലക്കാരുടെയും ചോദ്യം ചെയ്യല്‍ ഇന്നും തുടരും; വെളുപ്പിച്ചത് കോടികള്‍; ഇഡി അന്വേഷണം ഹവാല ഇടപാടുകളിലേക്കും

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സഹകരണ ജീവനക്കാരുടെയും ഇടനിലക്കാരുടെയും ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇന്നലെ തൃശൂര്‍ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയ ബെനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് ശേഖരിക്കുന്നത്.
read more ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ആളെ തിരിച്ചറിഞ്ഞില്ല
അതേസമയം കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഇഡി അന്വേഷണം ഹവാല ഇടപാടുകളിലേക്കും നീളുന്നു. ഒന്നാംപ്രതിയും കൊള്ളപ്പലിശക്കാരനുമായ സതീഷ്കുമാര്‍ കോടികളുടെ ഹവാല ഇടപാടുകള്‍ നടത്തിയെന്നാണ് പ്രധാന സാക്ഷിയായ ജിജോറിന്റെ മൊഴി. കരുവന്നൂരില്‍നിന്ന് തട്ടിയെടുത്ത കോടികള്‍ സതീഷ്കുമാര്‍ ബഹ്റൈനില്‍ സഹോദരന്‍ ശ്രീജിത്ത്, വസന്തകുമാരി എന്നിവരുടെ ബിസിനസില്‍ നിക്ഷേപം നടത്തിയെന്നുമാണ് മൊഴിയില്‍ പറയുന്നു. തട്ടിപ്പിന് സിപിഎം നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഒത്താശയെന്നും ഇഡി ആരോപിക്കുന്നു. അതുകൊണ്ട് തന്നെ ഹവാല ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്.
കരുവന്നൂരിന് പുറമെ സതീഷ്കുമാര്‍ സിപിഎം നിയന്ത്രണത്തിലുള്ള അയ്യന്തോള്‍ സഹകരണബാങ്കിലും കള്ളപ്പണം വെളുപ്പിച്ചതായും പത്ത് വര്‍ഷം കൊണ്ട് 40 കോടി രൂപ വെളുപ്പിച്ചെന്നും ഇഡി നേരത്തെ വെളിപ്പെടുത്തിയിരുന്നു.തന്റെയും കുടംബാംഗങ്ങളുടെയും പേരിലെടുത്ത അഞ്ച് അക്കൗണ്ടുകളിലൂടെയാണ് സതീഷ്കുമാര്‍ ഈ ഇടപാടുകള്‍ നടത്തിയത്. വെട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചിരുന്നു.
ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എ സി മൊയ്‌തീൻ എംഎല്‍എയ്ക്ക് വീണ്ടും നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസം തൃശ്ശൂരിലും എറണാകുളത്തും നടത്തിയ റെയ്ഡില്‍ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബെനാമി ഭൂമി ഇടപാടിന്റെ രേഖകള്‍ അടക്കം ഇഡി പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ ഇഡി പുറത്ത് വിട്ടു. പ്രതികള്‍ നടത്തിയ ബെനാമി രേഖകളുടെ തെളിവുകള്‍ പരിശോധനയില്‍ ഇ ഡി സംഘത്തിന് ലഭിച്ചു.
മുഖ്യപ്രതിയായ സതീഷ് കുമാര്‍ നടത്തിയ ബെനാമി ഇടപാടിന്റെ രേഖകളാണ് ഇഡി കണ്ടെത്തിയത്. ആധാരം എഴുത്തുകാരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 25 ബെനാമി രേഖകള്‍ പിടികൂടിയത്. മൂന്ന് ആധാരം എഴുത്തുകാരുടെ വീട്ടില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. സതീഷ് കുമാറിനായി തയ്യാറാക്കിയ 25 വ്യാജ പ്രമാണനങ്ങളും പിടികൂടി. ആധാരം എഴുത്തുകാരുടെ വീട്ടില്‍ നിന്നാണ് ഇവയെല്ലാം കണ്ടെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം