തൃശൂർ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) നാളെ വീണ്ടും ചോദ്യം ചെയ്യും. നാലാം തവണയാണ് എം.എം വര്‍ഗീസിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. നാളെ 10.30ന് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
മൂന്ന് പ്രാവശ്യമായി 25 മണിക്കൂറിലധികം എം.എം വര്‍ഗീസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ചയും എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ എം.എം വര്‍ഗീസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ലെന്നുമാണ് ഇ.ഡി പറയുന്നത്.
കൂടുതല്‍ സി.പി.എം നേതാക്കളെയും ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്യുന്നുണ്ട്. സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി എം.ബി രാജു, കരുവന്നൂർ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് പീതാംബരന്‍ എന്നിവരെയും ഇ.ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു