×

കോ​ട്ട​യം സീ​റ്റി​ന്​ അ​വ​കാ​ശം ഉ​ന്ന​യി​ച്ച് കേരള കോണ്‍ഗ്രസ്

google news
cds

തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സീ​റ്റ്​ വി​ഭ​ജ​ന​​ത്തി​ന്​ യു.​ഡി.​എ​ഫ് ഉ​ഭ​യ​ക​ക്ഷി ച​ര്‍ച്ച തു​ട​ങ്ങി. വ്യാ​ഴാ​ഴ്​​ച കേ​ര​ള കോ​ണ്‍ഗ്ര​സ്- ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ച​ര്‍ച്ച ന​ട​ത്തി. കോ​ട്ട​യം സീ​റ്റി​ന്​ ജോ​സ​ഫ് വി​ഭാ​ഗം അ​വ​കാ​ശം ഉ​ന്ന​യി​ച്ചു. മാ​ണി-​ജോ​സ​ഫ്​ പി​ള​ർ​പ്പി​ന്​ മു​മ്പ്​ അ​വി​ഭ​ക്ത കേ​ര​ള കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു കോ​ട്ട​യം സീ​റ്റ്. തു​ട​ർ​ച​ർ​ച്ച​ക​ൾക്കു ശേ​ഷം മ​റു​പ​ടി പ​റ​യാ​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ്​ നി​ല​പാ​ട്​.

Read also: മഹാരാജാസ് കോളജ് വിദ്യാർഥി സംഘർഷം; ഹോസ്റ്റലിനകത്ത് അക്രമസംഭവങ്ങൾ ആവർത്തിക്കുന്നു; സർവകക്ഷിയോഗത്തിൽ എടുത്ത തീരുമാനം അട്ടിമറിക്കുന്നു

 പ്രാ​ഥ​മി​ക ച​ര്‍ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ട്ട​യം സീ​റ്റ് ലഭി​ച്ചേ​ക്കു​മെ​ന്നാ​ണു കേ​ര​ള കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ ന​ല്‍കു​ന്ന സൂ​ച​ന. ചൊ​വ്വാ​ഴ്ച​യോ ബു​ധ​നാ​ഴ്ച​യോ വീ​ണ്ടും ച​ര്‍ച്ച ന​ട​ക്കും. ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍ഥി​ക​ളെ കൂ​ടി നോ​ക്കി​യ ശേ​ഷ​മാ​കും അ​ന്തിമ തീ​രു​മാ​ന​മെ​ന്നാ​ണു കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്. തി​ങ്ക​​ളാ​ഴ്ച മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വ​വു​മാ​യി ച​ര്‍ച്ച ന​ട​ക്കും. നി​ലവി​ലെ ര​ണ്ടു സീ​റ്റി​നു പു​റ​മേ, ഒ​രു സീ​റ്റ് കൂ​ടി ലീ​ഗ് നോ​ട്ട​മി​ടു​ന്നു​ണ്ട്. രാ​ഹു​ല്‍ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ വ​യ​നാ​ട് ആ​ണ്​ അ​വ​രു​ടെ ക​ണ്ണ്.

chungath kundara

 പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​ന്‍, മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കേ​ര​ള കോ​ണ്‍ഗ്ര​സ്​ നേ​താ​ക്ക​ളാ​യ പി.​ജെ. ജോ​സ​ഫ്, ജോ​യ് ഏ​ബ്ര​ഹാം, പി.​സി. തോ​മ​സ്, ഫ്രാ​ന്‍സി​സ് ജോ​ര്‍ജ്, മോ​ന്‍സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

Tags