വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ സർക്കാർ; പുതിയ കമ്പനിയുമായി കരാറുണ്ടാക്കും

 helicopter
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നസ​ര്‍​ക്കാ​ര്‍ വീ​ണ്ടും ഹെ​ലി​കോ​പ്റ്റ​ര്‍ വാ​ട​ക​യ്‌​ക്കെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി പു​തി​യ ക​മ്പ​നി​യു​മാ​യി ക​രാ​റി​ലെ​ത്താ​ന്‍ ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​ടു​ത്തി​രു​ന്ന ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ സേ​വ​ന കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മ​ത്സ​രാ​ധി​ഷ്ഠി​ത ലേ​ല​ത്തി​ലൂ​ടെ വെ​റ്റ് ലീ​സ് വ്യ​വ​സ്ഥ​യി​ല്‍ പു​തി​യ ക​മ്പ​നി​യു​മാ​യി ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ടാ​നാ​ണ് തീ​രു​മാ​നം.

സാമൂഹിക പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് 6000 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി നൽകാനും മന്ത്രിസഭ അനുമതി നൽകി.

മറ്റു തീരുമാനങ്ങൾ:

സര്‍ക്കാര്‍ ഗ്യാരന്റി: കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് 6000 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കും. 4200 കോടി രൂപ, ഈ വർഷം ജനുവരി 12 വരെ കമ്പനി പുതുതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകള്‍ക്കും ശേഷിക്കുന്ന 1800 കോടി രൂപ കമ്പനി പുതുതായി ലഭ്യമാക്കുന്നതോ, പുതുക്കുന്നതോ ആയ വായ്പകള്‍ക്കുള്ള ബ്ലാങ്കറ്റ് ഗ്യാരന്റിയുമാണ്.

തസ്തിക: നിലമ്പൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ നിലവില്‍ അനുവദിച്ച എട്ട് തസ്തികകള്‍ക്ക് പുറമേ ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്തിക കൂടി സൃഷ്ടിക്കുന്നതിന് ഭരണാനുമതി നല്‍കി.

പുനര്‍നാമകരണം: കെ–ഫോണ്‍ ലിമിറ്റഡിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തിക ചീഫ് ടെക്നോളജി ഓഫിസര്‍ (സിടിഒ) എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചു.

പുനര്‍നിയമനം: കേരള ലോകായുക്തയിലെ സ്പെഷല്‍ ഗവ. പ്ലീഡറായ പാതിരിപ്പള്ളി എസ്.കൃഷ്ണകുമാരിയുടെ സേവനകാലം അവസാനിക്കുന്ന മുറയ്ക്ക് ഏപ്രിൽ 29 മുതല്‍ മൂന്നു വര്‍ഷത്തേക്ക് കൂടി പുനര്‍നിയമനം നല്‍കും.