×

കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നിർദ്ദേശിച്ച നാലുപേരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

google news
Dj
കേരള സർവകലാശാല സെനറ്റിലേക്ക് ചാൻസലറായ ഗവർണർ നാമനിർദേശം ചെയ്ത നാല് വിദ്യാർഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെനറ്റിലേക്ക്,എ ബി വി പിക്കാരെ നാമനിർദേശം ചെയ്ത ചാന്‍സലറുടെ നടപടി കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
    
സ്റ്റേ നീക്കണമെന്ന ആവശ്യം കോടതി നിരസിക്കുകയും ചെയ്തു.സെനറ്റിലേക്കുള്ള വി സിയുടെ പട്ടിക തള്ളി, ചാൻസലർ നാമനിർദേശം ചെയ്ത വിദ്യാർത്ഥികൾക്ക് എന്ത് അധികയോഗ്യതയാണുള്ളതെന്ന് വ്യക്തമാക്കണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. സര്‍വ്വകലാശാല നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ട നാലു വിദ്യാര്‍ഥികളാണ്,തങ്ങളേക്കാള്‍ യോഗ്യത കുറഞ്ഞവരെ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത ചാന്‍സലറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. സർവകലാശാല നിയമം 17(3) പ്രകാരം യോഗ്യതയുള്ളവരെയല്ല ഗവർണർ നാമനിർദേശം ചെയ്തതെന്നാണ് ഹർജിക്കാരുടെ വാദം.