പോ​ക്സോ കേ​സി​ലെ പ്ര​തി​യെ പീ​ഡി​പ്പി​ച്ചു; അയിരൂർ മുൻ സിഐയെ പിരിച്ചുവിടും, നോട്ടീസ് നൽകി

google news
Kerala Police former Circle Inspector dismissed from service
 

തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അയിരൂര്‍ പോലീസ് സ്‌റ്റേഷനിലെ മുന്‍ സിഐയെ പിരിച്ചുവിട്ടേക്കും. കേസില്‍ പ്രതിയായ തിരുവനന്തപുരം അയിരൂര്‍ മുന്‍ സിഐ ജയസിനിലിന് സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാതിരിക്കാന്‍ കാരണം ബോധിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപി നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.


നേ​ര​ത്തെ ജ​യ സ​ന​ലി​ന് സ​ർ​വീ​സി​ൽ നി​ന്നു പി​രി​ച്ചു വി​ടാ​തി​രി​ക്കാ​ൻ കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ ബോ​ധി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് ഡി​ജി​പി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പി​രി​ച്ചു വി​ടാ​നു​ള്ള കാ​ര​ണം കാ​ണി​യ്ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഹി​യ​റിം​ഗ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​കും പി​രി​ച്ചു വി​ട​ൽ ന​ട​പ​ടി​യി​ലേ​ക്കു ക​ട​ക്കു​ക. നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ് ജ​യ സ​ന​ൽ.

അ​യി​രൂ​ർ സ്റ്റേ​ഷ​ൻ ചു​മ​ത​ല​യു​ണ്ടാ​യി​രി​ക്കെയായിരുന്നു സംഭവം. പോ​ക്സോ കേ​സി​ലെ പ്ര​തി വി​ദേ​ശ​ത്തേ​യ്ക്കു ക​ട​ന്നി​രു​ന്നു. ഇ​യാ​ളെ പി​ന്നീ​ട് വി​ദേ​ശ​ത്തു നി​ന്നു വ​രു​ത്തി കേ​സി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടു​ത്താ​ൻ നാ​ലു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, 50,000 രൂ​പ ഇ​യാ​ൾ കൈ​ക്കൂ​ലി ഇ​ന​ത്തി​ൽ സി​ഐ​യ്ക്കു ന​ൽ​കി. രാ​ത്രി​യി​ൽ താ​മ​സ സ്ഥ​ല​ത്തു കൊ​ണ്ടു​പോ​യി സ്വ​വ​ർ​ഗ ലൈം​ഗി​ക​ത​യ്ക്കു വി​ധേ​യ​നാ​ക്കി​യ​താ​യാ​ണു പ​രാ​തി. അ​ടു​ത്ത ദി​വ​സം രാ​വി​ലെ പ്ര​തി​യെ പോ​ക്സോ കേ​സി​ൽ സി​ഐ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

തു​ട​ർ​ന്നാ​ണ് പോ​ക്സോ കേ​സി​ലെ പ്ര​തി സി​ഐ​യ്ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച റൂ​റ​ൽ എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം സി​ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.
 
2010 മുതല്‍ ജയസനില്‍ വിവിധ കേസുകളില്‍ ആരോപണ വിധേയനും വകുപ്പുതല നടപടികള്‍ നേരിട്ടയാളുമാണെന്ന് ഡിജിപിയുടെ നോട്ടിസില്‍ പറയുന്നു. കുപ്രസിദ്ധ ഗുണ്ട കരാട്ടെ സുരേഷില്‍നിന്ന് കൈക്കൂലി വാങ്ങിയതും റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ വ്യാജക്കേസ് റജിസ്റ്റര്‍ ചെയ്തതും അടക്കം വകുപ്പുതല നടപടികള്‍ നേരിട്ട 5 കേസുകളുടെ കാര്യം നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags