×

കേ​ര​ള​ഗാ​ന വി​വാ​ദം: ശ്രീ​കു​മാ​ര​ൻ ത​മ്പി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​ര​ണ​വു​മാ​യി ​സ​ച്ചി​ദാ​ന​ന്ദ​ൻ

google news
bg
തൃ​ശൂ​ർ: കേ​ര​ള​ഗാ​ന വി​വാ​ദ​ത്തി​ൽ ക​വി ശ്രീ​കു​മാ​ര​ൻ ത​മ്പി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് വീ​ണ്ടും വി​ശ​ദീ​ക​ര​ണ​വു​മാ​യി സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​ൻ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ. ശ്രീ​കു​മാ​ര​ൻ ത​മ്പി​യോ​ട് പാ​ട്ട് ചോ​ദി​ക്കാ​ൻ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത് സാം​സ്കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​​ണെ​ന്നും അ​ദ്ദേ​ഹ​മെ​ഴു​തി​യ​ത് പ​റ്റി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്​ വ​കു​പ്പ് സെ​ക്ര​ട്ട​റി കൂ​ടി ഉ​ൾ​പ്പെ​ട്ട സ​മി​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

    ഒ​രു വാ​ഗ്ദാ​ന ലം​ഘ​ന​വും ന​ട​ന്നി​ട്ടി​ല്ല. അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​ൻ ക​മ്മി​റ്റി​യി​ലെ ഒ​രു അം​ഗം മാ​ത്ര​മാ​ണ്. ഒ​രാ​ളും വ​സ്തു​നി​ഷ്ഠ കാ​ര​ണ​ങ്ങ​ളാ​ൽ ത​മ്പി​യു​ടെ ഗാ​നം അം​ഗീ​കാ​ര​യോ​ഗ്യ​മാ​യി ക​രു​തി​യി​ല്ല. കേ​ര​ള​ഗാ​ന പ​ദ്ധ​തി ത​ന്നെ സ​ർ​ക്കാ​റി​ന്‍റേ​താ​ണ്, അ​ക്കാ​ദ​മി​യു​ടേ​ത​ല്ല. ഗാ​ന​ങ്ങ​ൾ ഇ​പ്പോ​ഴും വ​രു​ന്നു, പ​ഴ​യ ക​വി​ത​ക​ളും ചി​ല​ർ നി​ർ​ദേ​ശി​ക്കു​ന്നു. അ​ന്തി​മ തീ​രു​മാ​നം കൃ​തി​യും സം​ഗീ​ത​വും ഒ​രു​പോ​ലെ സ​ർ​ക്കാ​ർ ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​മ്പോ​ൾ മാ​ത്ര​മേ ഉ​ണ്ടാ​കൂ. സ​ത്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക് നേ​രി​ട്ട് ഇ ​മെ​യി​ൽ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.


അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ