×

ആരോ​ഗ്യ രം​ഗത്ത് അഭിമാന നേട്ടങ്ങൾ കൈയ്ക്കൊള്ളാൻ കേരളത്തിനായി; വീണാ ജോർജ്ജ്

google news
veena

ആരോ​ഗ്യ രം​ഗത്തെ അഭിമാന നേട്ടങ്ങൾ കൈയ്ക്കൊള്ളാൻ കേരളത്തിനായത് ആരോ​ഗ്യ പ്രവർത്തനകരുടെ പിൻതുണ കൊണ്ടാണെന്ന് സംസ്ഥാന ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. അതിനായി സംസ്ഥാന സർക്കാരിന് എന്നും പിൻതുണ നൽകിയ സംഘടനയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോവളത്ത് നടക്കുന്ന ഐഎംഎയുടെ 98 മത് ദേശീയ സമ്മേളനത്തിലെ തുടർ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു.

സംസ്ഥാനത്ത് നിപ്പയും, ആ​ഗോളതലത്തിലുള്ള കൊവിഡ് വ്യാപനം ഉണ്ടായപ്പോഴും കേരളം ലോകത്തിന് തന്നെ മികച്ച മാതൃകയായി. അതിന് സംസ്ഥാന സർക്കാരിനോടൊപ്പം നിന്ന ഐഎംഎ എന്നും മികച്ച പിൻതുണയാണ് നൽകിയിരുന്നതെന്നും മന്ത്രി പറഞ്ഞു.

read also...വൈ​ഗ കൊലക്കേസ്; പ്രതി സനു മോഹന് ജീവപര്യന്തം

ചടങ്ങിൽ വെച്ച് മാനേജ്മെന്റ് കോൺക്ലേവ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും ഉദ്ഘാടനം ചെയ്തു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബനവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർ​ഗനൈസിം​ഗ് കമ്മിറ്റി ചെയർമാൻ ഡോ ശ്രീജിത് എൻ കുമാർ, ഓർ​ഗനൈസിം​ഗ് കമ്മിറ്റി സെക്രട്ടറി ഡോ. എൻ സുൾഫി നൂഹു, ഓർ​ഗനൈസിം​ഗ് കമ്മിറ്റി കോ ചെയർമാൻ ഡോ. ജി,എസ് വിജയകൃഷ്ണൻ, ഓർ​ഗനൈസിം​ഗ് കമ്മിറ്റി ജോ. സെക്രട്ടറി ഡോ. എ അൽത്താഫ്, ഡോ. പി വി ബെന്നി തുടങ്ങിയവർ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു