×

കേരള സർവകലാശാല സെനറ്റ് യോഗത്തിന് പൊലീസ് സംരക്ഷണം വേണമെന്ന് വി.സി

google news
kerala university
തിരുവനന്തപുരം: സെനറ്റ് യോഗത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍. 16 ന് നടക്കുന്ന സെനറ്റ് യോഗത്തിന് സംരക്ഷണം വേണമെന്നാണ് ആവശ്യം. സെനറ്റ് അംഗങ്ങളെ തടയാന്‍ സാധ്യതയുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് വിസിയുടെ നീക്കം. 

സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കത്തു നല്‍കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ഗവര്‍ണറുടെ നോമിനികളായി തെരഞ്ഞെടുത്ത സെനറ്റ് അംഗങ്ങളെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ തടഞ്ഞിരുന്നു. ഇത് മുന്നില്‍ കണ്ടാണ് വിസി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നാണ് വിവരം. 

 
ചാൻസിലറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരളയിൽ യൂണിവേഴ്സിറ്റി പ്രതിനിധിയെ കണ്ടെത്താനുള്ള വൈസ് ചാൻസിലറുടെ നീക്കം. നോമിനിയെ നൽകുന്ന കാര്യം ചർച്ച ചെയ്യാൻ ഈ മാസം 16നാണ് പ്രത്യേക യോഗം വിളിച്ചത്.

Read more: മാസപ്പടിക്കേസ്; എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍

Read more: തന്റെ എല്ലാ പരിപാടികളും രാഷ്ട്രപതി ഭവന്റെ അനുമതിയോടെ; ഓണത്തിനു പോലും ക്ഷണിക്കാത്തവരാണ് പരാതി ഉന്നയിക്കുന്നത്; ഗവര്‍ണര്‍

Read more: യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്നത് വൻ അഴിമതി; ധവളപത്രം ലോക്സഭയില്‍ വച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

Read more: കേന്ദ്രത്തിൻ്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എടുത്തുകാട്ടി കോൺഗ്രസ്സ് കരിമ്പത്രിക പുറത്തിറക്കി

Read more: ബാഗ്ദാദിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു