കേരളവര്‍മ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ വിവാദം; കെ.എസ്.യു ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ.തൃശൂര്‍ കേരളവര്‍മ കോളേജ് യൂണിയന് തെരഞ്ഞെടുപ്പിലെ തന്റെ വിജയം അട്ടിമറിച്ചെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെ. എസ്. യു ചെയര്മാന് സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്നും റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂര്‍വ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹ!ര്‍ജിയില്‍ കെഎസ് യു സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു.
അതേസമയം കേരളവര്‍മ കോളേജില്‍ വീണ്ടും യൂണിയന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമരം കടുപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കെഎസ്.യു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു ഇന്ന് മാര്‍ച്ച് നടത്തും.ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും.