കൊ​യി​ലാ​ണ്ടി​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി​യെ പ​രി​ക്കു​ക​ളോ​ടെ ക​ണ്ടെ​ത്തി

s

കോഴിക്കോട്: കൊയിലാണ്ടിയിൽ നിന്ന് തോക്ക് ചൂണ്ടി അക്രമി സംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയെ പ​രി​ക്കു​ക​ളോ​ടെ ക​ണ്ടെ​ത്തി. കു​ന്ദ​മം​ഗ​ല​ത്ത് ത​ട​മി​ല്ലി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ർ അ​വി​ടെ ഇ​റ​ക്കി​വി​ട്ടു​വെ​ന്നാ​ണ് അ​ഷ്റ​ഫ് പ​റ​യു​ന്ന​ത്. ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു.

ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ട് പോകല്‍.കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ സൂചന. കോഴിക്കോട് റൂറല്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച്  അന്വേഷണം നടത്തി വരികയായിരുന്നു. അ​ഷ​റ​ഫ് ഒ​രു മാ​സം മു​മ്പാ​ണ് സൗ​ദി​യി​ല്‍ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​യാ​ള്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ കാ​രി​യാ​റാ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. കൊ​ടു​വ​ള്ളി സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​വും പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.