കൊടകര കേസ്: കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി ബിസിനസിനുള്ളതെന്ന് ധര്‍മരാജന്‍; പണവും കാറും ആവശ്യപ്പെട്ട് ഹർജി

kodakara


തൃ​ശൂ​ര്‍: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ലെ ക​വ​ര്‍​ച്ചാ പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്തി ധ​ര്‍​മ്മ​രാ​ജ​ന്‍. മൂന്നര കോടി രൂപയും തങ്ങളുടേതാണെന്ന് ധർമ്മരാജനും സംഘവും വെളിപ്പെടുത്തി. ധർമ്മരാജനും സുനിൽ നായ്കും ഷംജീറും ചേർന്ന് നൽകിയ ഹർജിയിലാണ് ഇക്കാര്യം പറയുന്നത്. തുകയും കാറും തിരികെ ആവശ്യപ്പെട്ടാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.

പൊലീസ് കണ്ടെടുത്ത ഒരു കോടി നാല്‍പതുലക്ഷം രൂപയും കാറും തിരിച്ചു കിട്ടാന്‍ രേഖകള്‍ സഹിതമാണ് ഇവര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഡല്‍ഹിയിലുള്ള ഗോവിന്ദ് എന്ന മാര്‍വാഡി ബിസിനസ് ഇടപാടില്‍ നല്‍കിയ തുകയാണ് ഇതെന്ന് ധര്‍മരാജന്‍ അപേക്ഷയില്‍ പറയുന്നു. ബിസിനസ് ആവശ്യത്തിന് മാര്‍വാഡി ഡല്‍ഹിയില്‍നിന്ന് കൊടുത്തുവിട്ട പണം കോഴിക്കോടുനിന്ന് എറണാകുളത്തേക്ക് കൊടുത്തുവിടുക മാത്രമായിരുന്നു തന്റെ ഉത്തരവാദിത്വം. അതിന് തനിക്ക് കമ്മീഷന്‍ ലഭിക്കുമെന്നും ധര്‍മരാജന്‍ പറയുന്നു.

കേ​സി​ല്‍ ബി​ജെ​പി വ​ലി​യ തോ​തി​ല്‍ പ്ര​തി​രോ​ധ​ത്തി​ലാ​കു​ന്ന സ​മ​യ​ത്താ​ണ് ധ​ര്‍​മ്മ​രാ​ജ​ന്‍റെ നീ​ക്കം. വാഹനത്തിലുണ്ടായിരുന്ന പണത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന നിലപാടാണ് ധര്‍മരാജന്‍ സ്വീകരിച്ചിരിക്കുന്നത്.