കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചെറിയഴീക്കൽ പന്നിശ്ശേരിൽ നിഖിൽ, അരയശേരിൽ ജയൻ എന്നിവരാണ് അറസ്റ്റിലായത്.
ബീച്ചിലിരുന്ന യുവതിയോട് സൗഹൃദം സ്ഥാപിച്ച പ്രതികൾ ആദ്യം സിഗരറ്റ് വേണോ എന്ന് ചോദിക്കുകയും വാങ്ങാൻ വിസമ്മതിച്ചപ്പോൾ മദ്യം നൽകുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്.
വിദേശവനിത പിന്നീട് ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം പൊലീസിൽ പരാതി നൽകി. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം