കോട്ടയം: കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ രാജിവെച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കം ഏഴുപേരാണ് രാജി വെച്ചത്. 13 അംഗ ഭരണ സമിതിയിൽ ഒരംഗം നേരത്തെ രാജി വെച്ചിരുന്നു. നിക്ഷേപകർക്ക് 55 കോടിയോളം രൂപ കുടിശിക നൽകാനാവാത്ത വിധം പ്രതിസന്ധിയിൽ ആയിരുന്നു ബാങ്ക്.
ക്രമരഹിതമായ വായ്പകൾ നൽകിയെന്ന ആരോപണം ഭരണ സമിതിക്കെതിരെ ഉയർന്നിരുന്നു. നിക്ഷേപർക്ക് പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബാങ്കിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതോടെയാണ് ഭരണ സമിതിയുടെ രാജിയുണ്ടായത്.
15 വർഷമായി സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണസമിതിയാണ് കടനാട് ബാങ്ക് ഭരിക്കുന്നത്. 68 ദിവസത്തെ കാലാവധി ബാക്കി നിൽക്കെയാണ് ഭരണസമിതി അംഗങ്ങളുടെ രാജി. ബാങ്കിന്റെ ഭരണചുമതല ഇനി അഡ്്മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്കായിരിക്കായിരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം