കോട്ടയത്ത് കൊലക്കേസ് പ്രതിയുടെ വീടിന് തീയിട്ട് അജ്ഞാതര്‍; വീടിന്റെ ഉള്‍വശം പൂർണമായും കത്തിനശിച്ചു

google news
df

enlite 5

കോട്ടയം: കോട്ടയം മുണ്ടക്കയം ഇഞ്ചിയാനില്‍ അയല്‍വാസിയെ കുത്തിക്കൊന്ന കേസിലെ പ്രതി ബിജോയിയുടെ വീടിന് അജ്ഞാതര്‍ തീയിട്ടു. തീയാളിപ്പടര്‍ന്നതിനെ തുടര്‍ന്ന് വീടിന്റെ ഉള്‍വശം കത്തിനശിച്ചു. ഇന്നലെ രാത്രിയാണ് വീടിന് തീപിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇന്നലെ രാവിലെയാണ് അയല്‍വാസിയായ ജോയലിനെ ബിജോയ് കുത്തിക്കൊലപ്പെടുത്തിയത്. രാവിലെ ഒന്‍പതു മണിയോടെ ജോയല്‍ വീടിനോടു ചേര്‍ന്നുളള പുരയിടത്തില്‍ നിൽക്കവേ ബിജോയ് അസഭ്യം പറയുകയും ഇതിനെ തുടർന്ന് തർക്കം ഉണ്ടാവുകയും ആയിരുന്നു.

read also നാമജപഘോഷയാത്രയ്ക്ക് എതിരായ കേസ് സര്‍ക്കാര്‍ എഴുതിത്തള്ളി

കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ജോയലിനെ ബിജോയ് കുത്തിയെന്ന് പൊലീസ് പറയുന്നു. ജോയലിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ 26–ാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അയല്‍വാസികളുമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്ന ആളാണ് ബിജോയിയെന്നും ഇയാള്‍ക്കെതിരെ പലതവണ പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.

 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

Tags