×

ഇൻസ്റ്റാഗ്രാം പോസ്റ്റിനെച്ചൊല്ലിയുള്ള തർക്കം; കോഴിക്കോട് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

google news
download (18)

കോഴിക്കോട്: സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. ഇൻസ്റ്റാഗ്രാം പോസ്റ്റിനെച്ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ അവസാനിച്ചത്. വെള്ളിയാഴ്ച്ച പ്ലസ്‌ടു വിദ്യാർത്ഥികൾ പ്ലസ്‌വൺ വിദ്യാർത്ഥികളെ മർദിച്ചെന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിൽ അഞ്ച് പ്ലസ്‌വൺ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.

chungath kundara

ഇതിൽ തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ ചാത്തമംഗലം സ്വദേശി അധർവിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അധർവ് ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്ലസ്‌ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ മൊഴി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags