×

മാസപ്പടി വിവാദത്തില്‍ കെഎസ്ഐഡിസി വിശദീകരണം നൽകി; മന്ത്രി പി രാജീവ് നിയമസഭയില്‍

google news
as
തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയന്റെ കമ്പനി നല്‍കാത്ത സേവനത്തിന് പണം വാങ്ങിയ സംഭവത്തില്‍ കെഎസ്‌ഐഡിസിയില്‍ നിന്നും വിശദീകരണം തേടിയിരുന്നുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. എറണാകുളത്തെ രജിസ്ട്രാർ ഓഫ് കമ്പനീസ് ആണ് കെഎസ്ഐഡിസിയിൽ നിന്ന് വിശദീകരണം തേടിയത്. 

ജനുവരി 3 ന് കെഎസ്ഐഡിസിയിൽ നിന്ന് വിശദീകരണം ലഭിച്ചുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കെ ബാബു, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളില്‍, ഐ സി ബാലകൃഷ്ണന്‍ എന്നിവരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.

ഇൻകം ടാക്സ് ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡ് ഉത്തരവ് സർക്കാരിന് ഔദ്യോഗികമായി കിട്ടിയില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി വ്യവസായമന്ത്രി പറഞ്ഞു. ജനുവരി മുപ്പതിന് ചോദിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Read more: മാസപ്പടിക്കേസ്; എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍

Read more: തന്റെ എല്ലാ പരിപാടികളും രാഷ്ട്രപതി ഭവന്റെ അനുമതിയോടെ; ഓണത്തിനു പോലും ക്ഷണിക്കാത്തവരാണ് പരാതി ഉന്നയിക്കുന്നത്; ഗവര്‍ണര്‍

Read more: യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്നത് വൻ അഴിമതി; ധവളപത്രം ലോക്സഭയില്‍ വച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

Read more: കേന്ദ്രത്തിൻ്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എടുത്തുകാട്ടി കോൺഗ്രസ്സ് കരിമ്പത്രിക പുറത്തിറക്കി

Read more: ബാഗ്ദാദിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു