×

പമ്പയില്‍ കെഎസ്ആര്‍ടിസി ബസിനു വീണ്ടും തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപെട്ടു

google news
ksrtc

എരുമേലി∙ പമ്പയില്‍ കെഎസ്ആര്‍ടിസി ബസിനു വീണ്ടും തീപിടിച്ചു. ഇന്നു പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം. ഹില്‍വ്യൂവില്‍ നിന്ന് ആളുകളെ കയറ്റുന്നതിനായി സ്റ്റാന്‍ഡിലേക്കു കൊണ്ടുവന്ന ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്. ഈ സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്.

തീ പടരുന്നതു കണ്ടയുടനെ ഇരുവരും ബസിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസവും സമാനരീതിയില്‍ ഇതേസ്ഥലത്ത് വച്ച് ബസിന് തീപിടിച്ചിരുന്നു. അന്നും ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു