×

വയനാട്ടിൽ കെ.എസ്.ആർ.ടി ബസ് താഴ്ചയിലേക്കു മറിഞ്ഞ് അപകടം; 12 പേർക്ക് പരിക്ക്

google news
BUS

കൽപറ്റ: വയനാട് കൽപറ്റ വെള്ളാരംകുന്നിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്കു മറിഞ്ഞു. 12 പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.

വൈകീട്ട് നാലരയോടെയായിരുന്നു അപകടം. സുൽത്താൻബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്കു പോകുകയായിരുന്ന ബസാണു താഴ്ചയിലേക്കു മറിഞ്ഞത്. കൽപറ്റ കിംഫ്ര പാർക്കിനു സമീപം ഒരു ഹോം സ്‌റ്റേക്കു മുകളിലേക്കാണ് തലകീഴായി മറിഞ്ഞത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു