×

'അനാവശ്യ ബസ് റൂട്ടുകൾ ഒഴിവാക്കും; കെ.എസ്.ആർ.ടി.സിയെ റീഷെഡ്യൂൾ ചെയ്യും'; കെ.ബി.ഗണേഷ് കുമാർ

google news
K B Ganesh kumar 005
കൊച്ചി: കെ.എസ്.ആർ.ടി.സിയെ റീഷെഡ്യൂൾ ചെയ്യുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഒരു ദിവസം രണ്ട് ലക്ഷം രൂപയുടെ ഡീസൽ ലാഭിക്കുമെന്നും അനാവശ്യ ബസ് റൂട്ടുകൾ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പിൽ ഒരു ഫയലും അഞ്ചു ദിവസത്തിലധികം പിടിച്ചു വക്കാൻ പാടില്ലെന്നു മന്ത്രി പറഞ്ഞു. അഞ്ചു ദിവസത്തിനകം ഉദ്യോഗസ്ഥർ ഫയലുകളിൽ തീരുമാനമെടുക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ഇല്ലങ്കിൽ സസ്പെൻഷൻ അടക്കമുള്ള നടപടികളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം തന്നെ കെ എസ് ആർ ടി സിയിലെ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. കുത്തഴിഞ്ഞ കെഎസ്ആർടിസിയെ കുത്തിക്കെട്ടി ശരിയാക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒന്നിച്ച് കൊടുക്കാനുള്ള വഴി തയ്യാറാക്കി വരുന്നതായും അദ്ദേഹം വ്യക്തമാക്കി. പെൻഷൻ പ്രതിസന്ധിക്കും പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
 

പ്രൈവറ് ബസുകാർക്ക് റൂട്ട് സ്വന്തമായി തീരുമാനിക്കാൻ ആവില്ലെന്നും ഇടക്ക് റൂട്ട് കട്ട്‌ ചെയുന്ന പ്രൈവറ്റ് ബസുകാർക്ക് എതിരെ നടപടി എടുക്കുമെന്നും കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുഗതാഗതം എത്തിക്കുമെന്നും പറഞ്ഞ മന്ത്രി 1000 പുതിയ റൂട്ടുകൾ കണ്ടെത്തുമെന്നും 40% ആദ്യം തുടങ്ങുമെന്നും ലാഭം ആണെന് കാണുമ്പോൾ ബാക്കി 60% താനേ വരുമെന്നും പറഞ്ഞു.

Read more :

1. 4 ലക്ഷത്തിലധികം ഇലക്ട്രിക് ത്രീ-വീലറുകളുടെ വില്പനയുമായി മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് ഇന്ത്യയില്‍ ഒന്നാമത്

പുതിയ കിയ സെൽറ്റോസിൻ്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു.

. കാര്‍ ഹോസ്റ്റിങ് രംഗത്തെ പുനര്‍നിര്‍വചിക്കാന്‍ കാര്‍സ്24-സൂം കാര്‍ സഹകരണം

രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ വില്പനയിൽ 49.25 ശതമാനം വര്‍ധനവ്

നിരത്തുകളിൽ ചീറിപ്പായാൻ പുത്തൻ EV9 ഉടനെത്തുമെന്ന് കിയ