സാങ്കേതിക സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കെഎസ്‌യു സര്‍വ്വാധിപത്യം; മുട്ടം എൻജിനീയറിങ് കോളേജ് യൂണിയൻ പിടിച്ചെടുത്തു

ksu
 

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്ക് മുന്നേറ്റമെന്ന് കെഎസ്‌യു. ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അവകാശവാദവുമായി കെഎസ്‌യു രംഗത്തുവന്നിരിക്കുന്നത്. 

വയനാട് എഞ്ചിനിറയങ് കോളജ്, പാലക്കാട്, മുട്ടം, കോഴിക്കോട് എഞ്ചിനീയറിങ് കോളജുകള്‍, തിരുവനന്തപുരം സിഇറ്റി കോളജുകളില്‍ തങ്ങള്‍ ജയിച്ചതായി കെഎസ്‌യു ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അവകാശപ്പെട്ടു. 

മു​ട്ടം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​എ​സ്‌​യു​ ച​രി​ത്ര ജ​യം ആണ് നേടിയത്. 12 സീ​റ്റു​ക​ളി​ൽ ഏ​ഴു സീ​റ്റ് പി​ടി​ച്ച​ടക്കി​യാ​ണ് കെ​എ​സ്‌​യു പ​ട​യോ​ട്ടം ന​ട​ത്തി​യ​ത്.

കോ​ള​ജ് സ്ഥാ​പി​ത​മാ​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് കെ​എ​സ്‌​യു യൂ​ണി​യ​ൻ പി​ടി​ക്കു​ന്ന​ത്. ചെ​യ​ർ​മാ​നാ​യി ജി​നേ​ശ് ജെ​യെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​തു​ല്യ ടി ​എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.