ധീ​ര​ജ് കൊ​ല​പാ​ത​കം: നീ​തി​യു​ക്ത​മാ​യ അ​ന്വേ​ഷ​ണം വേണം; അ​ക്ര​മ​ത്തെ ത​ള്ളി​പ​റ​യു​ന്നു​വെ​ന്ന് കെ​എ​സ്‌​യു

KM abhijith
 

ഇ​ടു​ക്കി: ധീ​ര​ജ് കൊ​ല​പാ​ത​ക​ത്തി​ൽ നീ​തി​യു​ക്ത​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​എം. അ​ഭി​ജി​ത്. പാ​ർ​ട്ടി നേ​താ​ക്ക​ൾ വി​ളി​ച്ചു​പ​റ​യു​ന്ന​വ​രെ പ്ര​തി​യാ​ക്കു​ക​യ​ല്ല വേ​ണ്ട​ത്. അ​ക്ര​മ​ത്തെ ത​ള്ളി​പ​റ​യു​ന്നു​വെ​ന്നും അ​ഭി​ജി​ത് വ്യ​ക്ത​മാ​ക്കി.

ഇ​ടു​ക്കി ഗ​വ​ൺ​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ ധീ​ര​ജ് രാ​ജ​ശേ​ഖ​ര​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ​യാ​ണ് ധീ​ര​ജി​നും മ​റ്റ് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഭി​ജി​ത്ത്, അ​മ​ൽ എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

കേസില്‍ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി കരിമണലില്‍നിന്ന് ബസില്‍ യാത്രചെയ്യുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. വിദ്യാര്‍ഥികളെ അക്രമിച്ചശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു. 

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ജെറിൻ ജോജോയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.