×

പന്തല്ലൂരിന് സമീപം പുലിയുടെ ആക്രമണം; വീടിനു മുന്നിൽ നിന്ന ഇരുപത്തിമൂന്നുകാരിയ്ക്ക് പുലിയുടെ ആക്രമണത്തിൽ ​ഗുരുതര പരിക്ക്

google news
leo

പന്തല്ലൂർ: പന്തല്ലൂരിന് സമീപം തമിഴ്‌നാട് ഗൂഢലൂരിലും പുലിയുടെ ആക്രമണം. ഗൂഡല്ലൂർ പടച്ചേരിയിൽ ഇരുത്തി മൂന്നുകാരിയെ വീടിനുമുന്നിൽ നിന്നാണ് പുലി ആക്രമിച്ചത്. യുവതിയെ ഗൂഢലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പന്തല്ലൂരിൽ ഇന്നലെ മൂന്നുവയസ്സുകാരിയെ ആക്രമിച്ച് കൊന്നതിന് പിന്നാലെയാണ് വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തെ തുടർന്ന് നാട്ടുകാർ പ്രദേശത്ത് റോഡടക്കം ഉപരോധിച്ച് പ്രതിഷേധത്തിലാണ്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനമുണ്ട്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളുടെ അതിർത്തികളിൽ വാഹനങ്ങൾ തടയുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രഖ്യാപിച്ചു. നാടുകാണി, വയനാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പൂർണ്ണമായും തടയുമെന്നും സംഘടനകൾ പ്രഖ്യാപിച്ചു

raed also....വേദിയിലൂടെ നിരങ്ങി വന്ന് വീൽചെയറിൽ കയറണം. എന്നാലേ സഹതാപം കിട്ടൂവെന്നായിരുന്നു മുതുകാടിന്‍റെ നിലപാട്; ഗോപിനാഥ് മുതുകാടിനെതിരെ ആരോപണവുമായി മുൻ ജീവനക്കാരൻ സി.പി. ശിഹാബ്

ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് ആദിവാസി യുവതിയെ പുലി ആക്രമിച്ചത്. കുഞ്ഞിനെ കൊന്ന പുലി തന്നെയാണ് ഇതെന്നാണ് നാട്ടുകാരുടെ നിഗമനം. പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്‌ക്കൊപ്പം പോവുകയായിരുന്ന മൂന്ന് വയസ്സുകാരിയെ വയസ്സുകാരിയെ ആണ് കഴിഞ്ഞ ദിവസം പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു