×

"മതഭ്രാന്തരിൽ നിന്ന് സമൂഹ ഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാം”: മഹാത്മാഗാന്ധിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

google news
Hs

മഹാത്മാ ഗാന്ധി രക്തസാക്ഷിദിനത്തിൽ അനുസ്മരണകുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത നാം ഓർമിക്കണമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു. ‘വർഗീയ ശക്തികൾ ഈ മൂല്യങ്ങളെ തുരങ്കം വയ്ക്കാൻ ശ്രമിക്കുമ്പോൾ, വിഭജനത്തിനെതിരായ ഗാന്ധിയുടെ മുന്നറിയിപ്പ് ശ്രദ്ധിക്കുകയും സമത്വത്തിനു വേണ്ടി ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്യാം’.


‘മഹാത്മാഗാന്ധിയുടെ ജീവൻ അപഹരിച്ച മതഭ്രാന്തിൻ്റെ പിടിയിൽ നിന്ന് നമ്മുടെ മതേതര സാമൂഹിക ഘടനയെ സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. അദ്ദേഹത്തിൻ്റെ സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശം എന്നത്തേക്കാളും നിർണായകമാണ്’.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു