തിരുവനന്തപുരം: തദ്ദേശ വകുപ്പിലെ പൊതു സർവീസ് രൂപീകരണത്തിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ വിദഗ്ധസമിതി രൂപീകരിക്കാൻ സർക്കാർ ആലോചിക്കുന്നു. ഭരണ, മാനേജ്മെന്റ്, സാങ്കേതിക, സർവീസ് വിഷയങ്ങളിൽ അവഗാഹമുള്ളവരായ സ്വതന്ത്ര അംഗങ്ങളാകും സമിതിയിൽ എന്നാണു സൂചന. ജോലിഭാരവും അഴിമതിയും ഉൾപ്പെടെയുള്ള പ്രശ്നങ്ങളും പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാകും സമിതിയോട് ആവശ്യപ്പെടുക. ജീവനക്കാർക്കു കൂടുതൽ പരിശീലനവും പ്രഫഷനലിസവും കൊണ്ടുവരാനുള്ള ശുപാർശകളും സമിതി തയാറാക്കും.
read also: തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന 11 വയസ്സുകാരന്റെ സംസ്‌കാരം ഇന്ന്
തദ്ദേശ പൊതു സർവീസ് രൂപീകരിച്ചപ്പോൾ അവഗണിച്ചെന്നും സ്ഥാനക്കയറ്റവും ശമ്പളവുമുള്ള തസ്തികകൾ ഇതര വിഭാഗങ്ങൾക്കു നൽകിയെന്നുമാണ് എൻജിനീയറിങ് വിഭാഗത്തിലെ ജീവനക്കാരുടെ സംഘടനകളുടെ ആക്ഷേപം. പ്രശ്നങ്ങൾ പലതും ന്യായമാണെന്നും കൂടിയാലോചനകളിലൂടെ പരിഹരിക്കേണ്ടതാണെന്നുമാണു തദ്ദേശ വകുപ്പിന്റെ വിലയിരുത്തൽ. തദ്ദേശ വകുപ്പിലെ പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളെയും നഗര ഗ്രാമാസൂത്രണം, എൻജിനീയറിങ് എന്നീ വിഭാഗങ്ങളെയും ഏകോപിപ്പിച്ചാണു പൊതുസർവീസ് രൂപീകരിച്ചത്.
അതേസമയം, ജീവനക്കാരുടെ ഇടയിലെ അഴിമതി തടയാനായി ആഭ്യന്തര ഇന്റലിജൻസിനെ ഉപയോഗിച്ചുള്ള പരിശോധനകൾ തുടരാനും ആവശ്യമെങ്കിൽ സംസ്ഥാന വിജിലൻസ് വകുപ്പിന്റെ സഹായം തേടാനുമാണു തദ്ദേശ വകുപ്പിലെ ധാരണ. ജീവനക്കാർ നടത്തുന്ന മിന്നൽ പണിമുടക്കു പോലുള്ള സമ്മർദതന്ത്രങ്ങൾക്കു വഴങ്ങില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം