×

ലോക്‌സഭാ തെരഞ്ഞെടുപ്പ്: യുഡിഎഫ് ഉഭയകക്ഷി യോഗം ഇന്ന്

google news
fxn
 തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള യുഡിഎഫ് ഉഭയകക്ഷി യോഗം ഇന്ന് പുനരാരംഭിക്കും. ആര്‍എസ്പിയുമായും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായാണ് ഇന്ന് ചര്‍ച്ച. നിയമസഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുക.

   നിലവിലുള്ള കൊല്ലം സീറ്റ് ആര്‍എസ്പി നിലനിര്‍ത്തിയേക്കും. നിലവില്‍ സീറ്റുകള്‍ ഇല്ലാത്ത കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം സീറ്റ ആവശ്യം ഉന്നയിക്കാനിടിയില്ല. ജേക്കബ് വിഭാഗത്തിന് മേല്‍ക്കൈയുള്ള പിറവം അടക്കമുള്ള നിയമസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയിലുണ്ടാവും.

Read also: ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെയും രാജ്ഭവന്റെയും സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക്; സുരക്ഷാ അവലോകന യോഗം ഇന്ന്

   കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. കോട്ടയം സീറ്റാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ഇതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. മുസ്ലിം ലീഗ് നേതാക്കളുമായി യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി അധികമായി ആവശ്യപ്പെടാനാണ് മുസ്ലിം ലീഗ് നേതൃത്വത്തിന് തീരുമാനം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു