×

ലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഐഎമ്മിന് 15 സീറ്റ്, കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ്; എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

google news
ep jayarajan
 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി.  നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസ് എം മുന്നണിയുടെ ഭാഗമായതോടെയാണ് അവർ മത്സരിച്ചുവന്നിരുന്ന കോട്ടയം സീറ്റ് നൽകിയത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നണിയിലെ മൂന്ന് കക്ഷികളാണ് മത്സരിക്കുന്നത്.

15 സീറ്റിൽ സി.പി.എമ്മും നാല് സീറ്റിൽ സി.പി.ഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. കേരള കോൺഗ്രസ് എം രണ്ടാമതൊരു സീറ്റും ആർ.ജെ.ഡി ഒരു ലോക്സഭാ സീറ്റും ആവശ്യപ്പെട്ടെങ്കിലും സി.പി.എം അംഗീകരിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഘടകകക്ഷികൾ തന്നെ ഇത്തവണയും മത്സരിക്കട്ടെ എന്ന് നേതൃത്വം ആർ.ജെ.ഡിയെ അറിയിച്ചു. സോഷ്യലിസ്റ്റുകൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രിയും യോഗത്തിൽ പറഞ്ഞു.
  

എപ്പോൾ തെരഞ്ഞെടുപ്പ് വന്നാലും നേരിടാൻ എൽ.ഡി.എഫ് സജ്ജമാണ്. ബന്ധപ്പെട്ട പാർട്ടികൾ വേഗത്തിൽ സ്ഥാനാർഥിയെ തീരുമാനിക്കും. അടുത്ത എൽ.ഡി.എഫ് യോഗത്തിന് മുൻപ് തീരുമാനമാകുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 14ന് ജില്ലാ എൽ.ഡി.എഫ് യോഗങ്ങളും ചേരും.

Read more :

1. 4 ലക്ഷത്തിലധികം ഇലക്ട്രിക് ത്രീ-വീലറുകളുടെ വില്പനയുമായി മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് ഇന്ത്യയില്‍ ഒന്നാമത്

പുതിയ കിയ സെൽറ്റോസിൻ്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു.

. കാര്‍ ഹോസ്റ്റിങ് രംഗത്തെ പുനര്‍നിര്‍വചിക്കാന്‍ കാര്‍സ്24-സൂം കാര്‍ സഹകരണം

രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ വില്പനയിൽ 49.25 ശതമാനം വര്‍ധനവ്

നിരത്തുകളിൽ ചീറിപ്പായാൻ പുത്തൻ EV9 ഉടനെത്തുമെന്ന് കിയ

Tags