ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ തിരയില്‍പ്പെട്ട് കാണാതായി; വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

google news
death

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളുരുത്തി കല്ലുച്ചിറ സ്വദേശി മുഹമ്മദ് നായിഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെയാണ് സംഭവം. ഫോര്‍ട്ട് കൊച്ചി സൗദി കടപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിക്കായി ഉടന്‍ തന്നെ കോസ്്റ്റല്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

Tags