×

കോൺഗ്രസിന്റെ ഭരണകാലത്തു ഗവർണർമാരെ ഉപയോഗിച്ചു ‘മാമാ പണി’ നടത്തിയിരുന്നുവെന്ന് എം എം മണി; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം

google news
mani

തിരുവനന്തപുരം ∙ കോൺഗ്രസിന്റെ ഭരണകാലത്തു ഗവർണർമാരെ ഉപയോഗിച്ചു ‘മാമാ പണി’ നടത്തിയിരുന്നുവെന്ന മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം.മണിയുടെ പരാമർശത്തിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയിലായിരുന്നു മണിയുടെ പരാമർശം.

ഗവർണറെ കൊണ്ട് മാമാ പണി ചെയ്യിപ്പിച്ചതു കോൺഗ്രസാണെന്നു മണി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതോടെ സഭയെ മണി അവഹേളിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. പരാമർശം സഭാരേഖയിൽനിന്നു നീക്കണമെന്നും അവശ്യപ്പെട്ടു. ‘മാമാ’‌ എന്ന പ്രയോഗം അത്ര മോശമല്ലെന്നും എങ്കിലും പരാമർശം പിൻവലിക്കാമെന്നും മണി അറിയിച്ചു.

READ ALSO...തമിഴ്‌നാട് ദിണ്ഡിഗലില്‍ ഭര്‍ത്താവ് ഗര്‍ഭിണിയെ ബസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

ഗവർണർമാരെ ഉപയോഗിച്ചു സകല വൃത്തികേടും ചെയ്തവരാണു കോൺഗ്രസെന്നും മണി ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എം.എം.മണി എംഎൽഎ അസഭ്യ പരാമർശം നടത്തിയിരുന്നു. എൽഡിഎഫ് പൊതുയോഗത്തിൽ ഗവർണറെ ‘നാറി’ എന്നു മണി അധിക്ഷേപിച്ചതു വിവാദമായി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു