ബംഗളൂരു; പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക്. ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാനാണ് മദനി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തില്‍ എറണാകുളത്തെത്തും. തുടർന്ന് കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ സന്ദർശിക്കും. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്
അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൊണ്ട് ബംഗളൂരു കമ്മീഷണർ ഓഫീസിൽ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. യാത്രയ്ക്ക് കൃത്യം ചെലവ് എത്ര നൽകണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നൽകുമെന്ന് പൊലീസ് അറിയിച്ചു. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന. ജൂലൈ ഏഴിന് ബംഗളൂരുവിലേക്ക് മടങ്ങും.
Also read : പകര്‍ച്ചപ്പനി പ്രതിരോധം: സഹായത്തിന് ഈ നമ്പറുകളില്‍ വിളിക്കാം, ദിശ കോള്‍ സെന്ററുകള്‍ സജ്ജം
ബംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതിയാണ് താല്‍ക്കാലിക അനുമതി നല്‍കിയത്. കർണാടക പൊലീസിന്റെ സുരക്ഷയിലാണ് മദനി കേരളത്തിലേക്കു പോകേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ജൂലൈ 8 വരെ കേരളത്തിൽ തങ്ങാമെന്നും സുരക്ഷയ്ക്കുള്ള ചെലവു മദനി തന്നെ വഹിക്കണമെന്നും നിർദ്ദേശിക്കുകയും ചെയ്തു. ഇതുപ്രകാരം സുരക്ഷയ്ക്കും പൊലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പൊലീസ് നിർദ്ദേശിച്ചു. ഇതോടെ യാത്ര വേണ്ടെന്നു വെക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം