×

പാളത്തിലെ അറ്റകുറ്റപണി; കേരളത്തിലൂടെ പോകുന്ന വിവിധ ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി

google news
Sb

തിരുവനന്തപുരം: ദക്ഷിണ- മധ്യ റെയില്‍വെയ്ക്ക് കീഴിലുള്ള ഹസൻപര്‍ത്തി, ഉപ്പല്‍ റെയില്‍വേ സ്റ്റേഷനുകളിലെ ട്രാഫിക് നിയന്ത്രണം മൂലം വിവിധ ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കി റെയില്‍വേ.

 

ഇവിടങ്ങളില്‍ പാളത്തില്‍ നടക്കുന്ന അറ്റകുറ്റപണികളെതുടര്‍ന്നാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളത്തുനിന്നുള്ള നിസാമുദ്ദീന്‍ എക്സ്പ്രസ് ഉള്‍പ്പെടെ റദ്ദാക്കിയിട്ടുണ്ട്.

   

വിവിധ തീയതികളില്‍ റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍

  • എറണാകുളം - ഹസ്റത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (12645) ഡിസംബര്‍ 30നും ജനുവരി ആറിനുമുള്ള സര്‍വീസ് റദ്ദാക്കി.
  • ജനുവരി രണ്ടിനും ഒമ്പതിനുമുള്ള നിസാമുദ്ദീൻ - എറണാകുളം എക്സ്പ്രസും (12646) റദ്ദാക്കി.
  • ജനുവരി ഒന്നിലെയും എട്ടിലെയും ബറൗണി- എറണാകുളം എക്സ്പ്രസും (12521), ജനുവരി അഞ്ചിലെയും പന്ത്രണ്ടിലെയും എറണാകുളം -ബറൗണി എക്സ്പ്രസും (12522) റദ്ദാക്കി.
  • ജനുവരി 4,5,7,11,12 തീയതികളിലെ ഗൊരഖ്പുര്‍- കൊച്ചുവേളി എക്സ്പ്രസും (12511) 2,3,7,9,10 തീയതികളിലെ കൊച്ചുവേളി -രഖ്പുര്‍ എക്സ്പ്രസും (12512) റദ്ദാക്കി.
  • ജനുവരി മൂന്നിലെ കോര്‍ബ-കൊച്ചുവേളി എക്സ്പ്രസ് (22647), ഒന്നിലെ കൊച്ചുവേളി- കോര്‍ബ എക്സ്പ്രസും (22648) സര്‍വീസ് നടത്തില്ല.
  • ജനുവരി രണ്ട്, ഒമ്ബത് തീയതികളിലെ ബിലാസ്പൂര്‍- തിരുനെല്‍വേലി എക്സപ്രസ് (22619), ഡിസംബര്‍ 31ലെയും ജനുവരി ഏഴിലെയും തിരുനെല്‍വേലി - ബിലാസ്പൂ‍ര്‍ എക്സ്പ്രസും (22620) റദ്ദാക്കി.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു