×

മേജര്‍ രവി ധീരനായ ക്യാപ്റ്റന്‍; ദേശീയതാണ് അയാളുടെ മുഖമുദ്രയെന്ന് ഫേസ്ബുക്ക് പോസ്റ്റ്

google news
ീാനഗ

ബിജെപി സംസ്ഥാന ഉപാധ്യക്ഷ പദവിയിലെത്തിയ സിനിമാ സംവിധായകന്‍ മേജര്‍ രവിക്ക് പിന്തുണയുമായി ഫേസ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയ നിരീക്ഷകനായ മിഥുന്‍ വിജയകുമാറാണ് കാപ്റ്റന്‍ രവീന്ദ്രന്റെ ധീരതയെയും, ദേശീയതയെയും പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. 

സെക്കന്തരാബാദിലെ ആര്‍മി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മേജര്‍ രവിയുമായുള്ള ഓര്‍മ്മകള്‍ കുറിച്ചാണ് മിഥുന്‍ പോസ്റ്റിട്ടിരിക്കുന്നത്. അദ്ദേഹം ഏത് പാര്‍ട്ടിയില്‍ ചേര്‍ന്നാലും, അന്നും ഇന്നും അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത് ദേശീയത എന്ന വികാരം മാത്രമാണെന്ന കാര്യത്തില്‍ ഒരു സംശയവും ആര്‍ക്കും വേണ്ട. എന്ന് എഴുതിയാണ് പോസ്റ്റ് അവസാനിക്കുന്നത്. 

പോസ്റ്റിന്റെ പൂര്‍ണരൂപം...

ഈ ചിത്രത്തില്‍ കാണുന്ന താടി വെച്ച ചെറുപ്പക്കാരന്റെ പേര് എ.കെ.രവീന്ദ്രന്‍, അന്ന് ക്യാപ്റ്റന്‍ രവീന്ദ്രന്‍ എന്നായിരുന്നു അറിയപ്പെട്ടത്. ആര്‍മി സ്‌കൂള്‍ സെക്കന്തരാബാദില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ ഈ പേര് ആദ്യമായി കേള്‍ക്കുന്നത്. അന്ന് ജനറല്‍ റോഡ്രിഗ്‌സിനോടൊപ്പം വന്ന അദ്ദേഹത്തിന്റെ ADC ആയിരുന്ന മലയാളി ഓഫീസറെ പരിചയപ്പെട്ടതും, ഈ ഫോട്ടോ തന്റെ ക്യാമറയില്‍ പകര്‍ത്തിയതും, അച്ഛന്‍ എന്നോടും അമ്മയോടും പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അന്ന് രാത്രി ഓഫീസേഴ്‌സ് മെസ്സിലെ പാര്‍ട്ടിയില്‍ ക്യാപ്റ്റന്‍ രവീന്ദ്രന്റെ ധീരതയെ കുറിച്ച് സംസാരിക്കാത്ത ആരും തന്നെ ഉണ്ടായിരുന്നില്ല എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ഇന്ന് മേജര്‍ രവി എന്ന രാഷ്ട്രീയക്കാരനെ വിമര്‍ശിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു, അദ്ദേഹം ഏത് പാര്‍ട്ടിയില്‍ ചേര്‍ന്നാലും, അന്നും ഇന്നും അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത് ദേശീയത എന്ന വികാരം മാത്രമാണെന്ന കാര്യത്തില്‍ ഒരു സംശയവും ആര്‍ക്കും വേണ്ട.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു