മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ പീഡനശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

google news
ksrtc

മലപ്പുറം∙ കാഞ്ഞങ്ങാടുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ പീഡനശ്രമമെന്നു പരാതി. സംഭവവുമായി ബന്ധപ്പെട്ട് സഹയാത്രികനായ കണ്ണൂര്‍ സ്വദേശി ഷംസുദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്നാണ് ഷംസുദ്ദീനെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ ഉപദ്രവും സഹിക്കാനാകാതെ ബസ് കോഴിക്കോടെത്തിയപ്പോൾത്തന്നെ യുവതി സഹയാത്രികയോട് വിവരം പറഞ്ഞിരുന്നു. ഇതേ സീറ്റിലെ യാത്രക്കാരനായിരുന്നു ഷംസുദ്ദീൻ. തുടർന്ന് സഹയാത്രിക, കണ്ടക്ടറെ വിവരം അറിയിച്ചു. കണ്ടക്ടർ ഷംസുദ്ദീനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി.

ഇതിനിടെ ബസ് വളാഞ്ചേരിയിലെത്തിയപ്പോൾ ഷംസുദ്ദീൻ യുവതിയുടെ അടുത്തത്തെത്തി വീണ്ടും പ്രശ്നമുണ്ടാക്കി. തുടർന്ന് ഷംസുദ്ദീനെതിരെ പരാതി നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ബസ് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പരാതി നൽകിയത്.

Tags