കൊ​ല്ലൂ​ര്‍ മൂ​കാം​ബി​ക​യി​ല്‍ മ​ല​യാ​ളി യു​വ​തി​ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് മരിച്ചു

google news
drown
 


ഉ​ഡു​പ്പി: മൂകാംബിക സൗപര്‍ണികയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിനി ചാന്തി ശേഖര്‍ ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

ഭ​ര്‍​ത്താ​വ് മു​രു​ക​നും മ​ക​ന്‍ ആ​ദി​ത്യ​നു​മൊ​ത്ത് സൗ​പ​ര്‍​ണി​ക​യി​ലെ സ്‌​നാ​ന​ഘ​ട്ട​ത്തി​ല്‍ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​ഴു​ക്കി​ല്‍​പെ​ട്ട ആ​ദി​ത്യ​നെ ര​ക്ഷി​ക്കാ​ന്‍ ചാന്തി​യും മു​രു​ക​നും ന​ദി​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

മു​രു​ക​ന്‍ കു​ട്ടി​യെ ര​ക്ഷി​ച്ച് പാ​റ​യി​ല്‍ പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും സ​ന്ധ്യ ഒ​ഴു​ക്കി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് മു​രു​ക​നെ​യും മ​ക​നെ​യും ക​ര​യ്ക്ക് ക​യ​റ്റി​യ​ത്. ബ​ന്ധു​ക്ക​ളാ​യ 14 അം​ഗ സം​ഘം തി​രു​വോ​ണ​നാ​ളി​ല്‍ വൈ​കി​ട്ടാ​ണ് ക്ഷേ​ത്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്.

Tags