×

കോൺഗ്രസ് മഹാജനസഭ ഇന്ന് തൃശൂരിൽ: മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ ഉ​ദ്ഘാ​ട​നം ചെ​യ്യും

google news
k.
തൃ​ശൂ​ർ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട് കെ.​പി.​സി.​സി ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹാ​ജ​ന​സ​ഭ ഞാ​യ​റാ​ഴ്ച തൃ​ശൂ​രി​ൽ ന​ട​ക്കും. എ.​ഐ.​സി.​സി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ വൈ​കീ​ട്ട് നാ​ലി​നാ​ണ് ഉ​ദ്ഘാ​ട​നം. ഇ​ല​ഞ്ഞി​ത്ത​റ​മേ​ള പ്ര​മാ​ണി​യാ​യി​രു​ന്ന പെ​രു​വ​നം കു​ട്ട​ൻ മാ​രാ​രു​ടെ പ്ര​മാ​ണ​ത്തി​ലു​ള്ള മേ​ള​ത്തോ​ടെ​യാ​കും ഖാ​ർ​ഗെ​യെ​യും നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും വ​ര​വേ​ൽ​ക്കു​ക. കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ അ​ട​ക്കം നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

   ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി മൂ​ന്നി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ത്ത മ​ഹി​ള സ​മ്മേ​ള​ന വേ​ദി​യാ​യ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ കൃ​ത്യം ഒ​രു മാ​സ​മെ​ത്തു​മ്പോ​ൾ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ടാ​ൻ എ.​ഐ.​സി.​സി അ​ധ്യ​ക്ഷ​നെ​ത്തു​ന്ന​തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ. സം​സ്ഥാ​ന​ത്തെ 25,177 ബൂ​ത്തു​ക​ളി​ല്‍നി​ന്നു​ള്ള ബൂ​ത്ത് പ്ര​സി​ഡ​ന്റ്, വ​നി​ത വൈ​സ് പ്ര​സി​ഡ​ന്റ്, ബി.​എ​ല്‍.​എ​മാ​ര്‍ എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 75,000ത്തി​ല്‍പ്പ​രം പ്ര​വ​ര്‍ത്ത​ക​ർ പ​ങ്കെ​ടു​ക്കും. മ​ണ്ഡ​ലം മു​ത​ല്‍ എ.​ഐ.​സി.​സി ത​ലം വ​രെ​യു​ള്ള കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള ഭാ​ര​വാ​ഹി​ക​ളും സ​മ്മേ​ള​ന ഭാ​ഗ​മാ​കും. കോ​ണ്‍ഗ്ര​സി​ന്റെ സം​ഘ​ട​ന​ശ​ക്തി തെ​ളി​യി​ക്കു​ന്ന വ​ലി​യ പ​രി​പാ​ടി​യാ​യി​ട്ടാ​ണ് കെ.​പി.​സി.​സി നേ​തൃ​ത്വം മ​ഹാ​ജ​ന​സ​ഭ​യെ നോ​ക്കി​ക്കാ​ണു​ന്ന​ത്. 

Read also: തണ്ണീർക്കൊമ്പൻ്റെ ശരീരത്തിൽ പെല്ലറ്റ് കൊണ്ടതിൻ്റെ പാടുകൾ:തുരത്താൻ ഉപയോഗിച്ചതാകുമെന്ന് നിഗമനം

   മ​ഹാ​ജ​ന​സ​ഭ​യു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ വി​ളം​ബ​രം ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ താ​ള​വാ​ദ്യ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ഗ​രം ചു​റ്റി കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു. കേ​ര​ള​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ ദാ​സ് മു​ന്‍ഷി, എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ പെ​രു​മാ​ൾ, രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ, ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഐ.​പി. പോ​ൾ, കെ.​ബി. ജ​യ​റാം, പി. ​ശി​വ​ശ​ങ്ക​ര​ൻ, ഫ്രാ​ൻ​സി​സ് ചാ​ലി​ശേ​രി, കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ജാ​ഥ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ